Wednesday, 28 August 2019

കുടകിലെ പ്രളയ ബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി അല്‍ ഹുസ്‌ന ഷീ അക്കാദമി

വിദ്യാനഗര്‍: കുടകിലെ പ്രളയ ബാധിത മേഖലയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  എസ്.എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന പഠനോപകരണ കിറ്റ് വിതരണത്തിലേക്ക് ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അക്കാദമി വിദ്യാര്‍ത്ഥികള്‍ സഹായം നല്‍കി മാതൃകയായി.
വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച ഫണ്ട് ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് എസ്.എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ബാത്വിഷാ അല്‍ ഹാദി സഖാഫിക്ക് കൈമാറി. കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് എ.എം മഹ്മൂദ് അട്ക്കത്തില്‍, കുഞ്ഞഹമ്മദ് മുസ്ലിയാര്‍ കോഴിക്കോട്, ഹുമൈദ് ഹുസൈന്‍ മുട്ടത്തോടി സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: