Saturday, 3 August 2019

മഞ്ഞനാടി ഉസ്താദ് അനുസ്മരണം ആഗസ്റ്റ് 7ന്

പുത്തിഗെ: സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രഗത്ഭ പണ്ഡിതനും വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്ത് നിറസനിദ്ധവുമായിരുന്ന മര്‍ഹൂം ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടിയുടെ അനുസ്മരണവും ഖത്മുല്‍ ഖുര്‍ആന്‍ സദസ്സും ആഗസ്റ്റ് 7ന് വൈകിട്ട് 4 മണിക്ക് നടത്തുന്നതിന് മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുള്ള മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക്  നേതൃത്വം നല്‍കും. 


ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം വൈസ് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിമുല്‍ ഹാദി തങ്ങള്‍ ചൂരിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹാജി അമീര്‍ അലി ചൂരി, ബശീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: