Friday, 2 August 2019

കഞ്ചാവ് കടത്തുകേസില്‍ ഒരാള്‍ കൂടി പിടിയില്‍

നീലേശ്വരം: കാറില്‍ 110 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കുന്നുംകൈ സ്വദേശി ഷമീര്‍ (32) ആണ് അറസ്റ്റിലായത്.  കുന്നുംകൈ സ്വദേശി നൗഫലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുംകൈ മൗക്കോട്ടെ പൂങ്ങോട്ട് നിന്നു കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണു കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ ചെറിയ കൂടുകളിലാക്കിയാണ് കഞ്ചാവ് കടത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

ഏഴ് കളവു കേസുകളില്‍ ഉള്‍പ്പെട്ട ഷമീര്‍ കഞ്ചാവ് കടത്തില്‍ മുഖ്യ പങ്കാളിയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഷമീറാണു പണം ബാങ്ക് വഴി കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആലക്കോട് ആടിനെ മോഷ്ടിച്ച കേസിലും കാസര്‍കോട് മുളകുപൊടിയെറിഞ്ഞ് മോഷണം നടത്തിയ കേസിലും പ്രതിയാണ് ഷമീര്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.


SHARE THIS

Author:

0 التعليقات: