അല്ലാഹു തന്നെ സത്യം ചെയ്ത പത്താണിത്. പ്രഭാതം തന്നെ സത്യം. പത്തു രാത്രികള്‍ തന്നെ സത്യം.
ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് (സൂറത്തുല്‍ ഫജ്ര്‍). ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ദുല്‍ഹിജ്ജയിലെ പത്ത് ദിനങ്ങളാണ്.
നബി (സ) പറഞ്ഞു: ഈ പത്ത് ദിനങ്ങളില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കുള്ള ശ്രേഷ്ഠത മറ്റൊരു കര്മ്മത്തിനുമില്ല. അവര്‍ ചോദിച്ചു: ജിഹാദിനുമില്ലേ?
നബി(സ) പറഞ്ഞു: ജിഹാദിനുമില്ല.
ഒരാള്‍ തന്റെ ശരീരവും സമ്പത്തുമായി ജിഹാദിനു പോയി അവന് പിന്നെ മടങ്ങിവന്നില്ല. അതൊഴിച്ച് (ബുഖാരി).
ഈ ഹദീസ് വിശദീകരിച്ച് ഹാഫിള് ഇബ്നു ഹജര്‍ അസ്മലാനി (റ) വിശദീകരിക്കുന്നു. നോമ്പ്, ഹജ്ജ്, നിസ്കാരം, ദാനധര്‍മ്മം എന്നീ നാലും സംഗമിക്കുന്ന ഏക മാസമാണ് ദുല്‍ഹിജ്ജ. അതുകൊണ്ടാണ് ഇത്രയും മഹത്വം ലഭിച്ചത്.
അറഫാദിനം: യവ് മുന്നഹ്ര് (ദുല്‍ഹിജ്ജ പത്ത്) ഈ ദിവസമാണ് ബലിപെരുന്നാള്‍ ഉള്ഹിയ്യത്ത് അറുക്കുന്നത്.
യവ്മുത്തര്വിയ്യ (ദുല്‍ഹിജ്ജ എട്ട്) ഈ ദിവസത്തിലാണ് ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ഹജ്ജാജിമാര്‍ തല്‍ബിയ്യത്ത് ചൊല്ലിക്കൊണ്ട് മക്കയില്‍നിന്ന് മിനായിലേക്ക് പോകുന്നു. ഈ ദിനങ്ങള്‍ ഈ പത്തില്‍ പെട്ടതാണ്.
നബിതങ്ങള് പറഞ്ഞു: ദുനിയാവിലെ ഏറ്റവും ശ്രേഷ്ഠതയുള്ള ദിവസങ്ങള്‍ ദുല്‍ഹിജ്ജ ആദ്യ പത്ത് ദിവസങ്ങളാണ് (സ്വഹീഹുല്‍ ജാമിഅ്).
നബിതങ്ങള് പറഞ്ഞു: ദുല്‍ഹിജ്ജ പത്ത് ദിനങ്ങളില്‍ അനുഷ്ഠിക്കുന്ന സല്‍കര്‍മ്മങ്ങളേക്കാള്‍ അല്ലാഹുവിങ്കല്‍ സംശുദ്ധവും പ്രതിഫലാര്‍ഹവുമായ മറ്റൊരു പ്രവര്‍ത്തനവുമില്ല (സ്വഹീഹുത്തര്‍ഗീബ്).
നബിതങ്ങള് പറഞ്ഞു: തീര്‍ച്ചയായും ദിവസങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തമായത് യൗമുന്നഹ്ര് ആണ്. പിന്നെ യൗമുല്‍ ഖര (ദുല്‍ഹിജ്ജ പതിനൊന്നാണ് (അബൂദാവൂദ്).
ഈ ദിനങ്ങളില്‍ തഖ്ബീര് തഹ് ലീല്, തഹ്മീദ് എന്നിവ നിങ്ങള്‍ വര്‍ധിപ്പിക്കുക (ത്വബറാനി).
സുവര്ണാവസരങ്ങള് പാഴാകാതിരിക്കാന്‍ ശ്രമിക്കുന്നവനാണ് വിശ്വാസി. മുന്‍ഗാമികള്‍ ഈ ദിനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി സഈദ്ബ്നു ജുബൈര്‍ (റ) ഈ പത്ത് ദിവസങ്ങളില്‍ ആരാധനയില്‍ മുഴുകും. അവിടുന്ന് പറയും. ദുല്‍ഹിജ്ജ ആദ്യ പത്തിന്റെ രാത്രികളില്‍ നിങ്ങള്‍ വിളക്കണരുത്. ആരാധനയില്‍ മുഴുകുക.
ഇബ്നു അസാക്കിര്‍ (റ) ദുല്‍ഹിജ്ജ ആദ്യ പത്തില്‍ മുഴുവന്‍ ഇഅ്തികാഫ് ഇരിക്കും.
നബി തങ്ങള്‍ പറഞ്ഞു: ദുല്‍ഹിജ്ജ ആദ്യപത്തിലെ ഒരു ദിവസത്തെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിന് തുല്യം. ഒരു രാത്രി ലൈലത്തുല്‍ ഖദ്റിന്റെ തുല്യം. (ഇബ്നു മാജ).
ദുല്‍ഹിജ്ജ ആദ്യ പത്ത് ദിനങ്ങളില്‍ സൂറത്തുല്‍ ങഫജ്ര് ഓതല്‍ സുന്നത്താണ് (ഫത്ഹുല്‍ മൂഈന്‍). നബിതങ്ങള് പറഞ്ഞു: ദുല്‍ഹിജ്ജ ആദ്യ പത്ത് രാത്രികളില്‍ ഒരാള്‍ സൂറത്തുല്‍ ഫജ്റ് ഓതിയാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും.
-അബ്ബാസ് സഖാഫി
0 التعليقات: