Monday, 19 August 2019

കെ എം ബശീറിന്റെ കൊലപാതകം; മാധ്യമങ്ങള്‍ക്ക് ബിഗ് സല്യൂട്ട്

പത്ര പ്രവര്‍ത്തകനായ കെ എം ബശീര്‍ വാഹനാപകടത്തില്‍ കൊല്ലപെട്ടപ്പോള്‍ അതിനെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം വിഫലമായത് പത്ര മാധ്യമങ്ങളുടെ ഇടപെടലിലൂടെയാണ്. കണ്ണടച്ച് ഇരുട്ടാക്കാനുള്ള ഉന്നതരുടെ ഹീനശ്രമത്തെ മാധ്യമ ലോകത്തിന്റെ ഒരുമിച്ചുള്ള ഇടപെടലിലൂടെയാണ്  ഇല്ലാതായത്.  ഒന്‍മ്പത് മണിക്കൂര്‍ വൈകിപ്പിച്ചാണ് മദ്യപാനിയായ ഒരു കൊലയാളിയുടെ രക്തം ടെസ്റ്റിന് എടുത്തത്. മദ്യം കഴിച്ചിട്ടുണ്ടെന്ന  ദൃക്സാക്ഷി വിവരണം വസ്തുതകള്‍ കൂടുതല്‍  തുറന്നുകാട്ടുന്നതായി. വാഹനം ഓടിച്ചത് കൂടെയുള്ള യുവതിയുടെ മേല്‍ കെട്ടിവെക്കാന്‍ നടത്തിയ അണിയറ പ്രവര്‍ത്തനം കല്ലുവെച്ച നുണയാണ്  പത്രധ്വാരാ മാധ്യമങ്ങള്‍ പൊതു ജനത്തെ ബോധ്യപ്പെടുത്തി. 
         
ഉന്നതനായ പോലീസ് മേധാവിയോട് എന്തുകൊണ്ട് രക്തം എടുത്തില്ല എന്ന ചോദ്യത്തിന്  പ്രതി സമ്മതിച്ചില്ലയെന്ന ഉഴപ്പന്‍ മറുപടി  എത്ര ലജ്ജയോടെയാണ് പൊതുജനം ശ്രവിച്ചത്. കള്ളുകുടിച്ചു ലക്കുകെട്ട പ്രതി സ്വന്തക്കാരനാണ് എന്നാണ് ഇയാള്‍ പറയാതെ പറഞ്ഞതെന്ന സത്യം ആര്‍ക്കാണ് മനസിലാവാത്തത്. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്  പത്ര മാധ്യമ കൂട്ടായ്മയെ തലോടാനോ  പൊതു മനസ്സിനെ വെള്ളപൂശാനോ ആവരുത്. സര്‍ക്കാര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് പ്രതിക്ക് മതിയായ ശിക്ഷ നല്‍കിയാല്‍  നിയമം എല്ലാവര്‍ക്കും ഒരുപോലെയാണന്ന് ജനങ്ങള്‍ക്ക് പഠിപ്പിച്ച് കൊടുക്കാനാവും. വഴിവിട്ട പോലീസല്ല കേരളം ഭരിക്കുന്നതെന്ന് ബോധ്യപ്പെടുത്തല്‍ കൂടിയാവും ഇത്.
       

ആരുമറിയാതെ പോകുമായിരുന്ന കെ എം ബിയുടെ വിയോഗം പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് മാധ്യമങ്ങളാണ്. പ്രതികള്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നതുവരെ പ്രക്ഷോപങ്ങളുമായി മുന്നോട് പോകുമെന്ന കെ യു ഡബ്ല്യു എസ്  ചെയര്‍മാന്റെ വാക്കുക്കള്‍ തികച്ചും ആശാവഹമാണ്. ഇത് തിന്മക്കെതിരെയുള്ള ധീരമായ ഇടപെടലാണ്. നിരാലംബരായ കുടുംബത്തോടുള്ള വലിയ സേവനം കൂടിയാണ്. ഒരു പ്രളയത്തിലും ഒലിച്ചു പോകാത്ത കെ എം ബിയുടെ ഓര്‍മയില്‍ നീതിക്കുവേണ്ടിയുള്ള സമര മുഖത്ത് ആവശ്യമായ ഇടപെടല്‍ തുടര്‍ന്നുമുണ്ടാവണം.  എന്നും പത്ര മാധ്യമങ്ങളുടെ ശക്തി പൊതുജനങ്ങള്‍ക്കൊപ്പമാവട്ടെ.


SHARE THIS

Author:

0 التعليقات: