Monday, 26 August 2019

ബന്തിയോട് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി

ബന്തിയോട്: ബന്തിയോട് ദേശീയ പാതയ്ക്ക് സമീപം കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം തൊട്ടടുത്ത വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്തിയോട് ജംഗ്ഷനില്‍ ദേശീയ പാതയ്ക്ക് സമീപം യു.ആര്‍ മാളിലെ രണ്ടാം നിലയിലെ ഗോവണിക്ക് സമീപമാണ് മൃതദേഹം ഉണ്ടായിരുന്നത്. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. 

കുമ്പള പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.


SHARE THIS

Author:

0 التعليقات: