Friday, 30 August 2019

ദാറുല്‍ ഹുദാ സാദാത്ത് ആണ്ട് നേര്‍ച്ച: കലണ്ടര്‍ പ്രകാശനം ചെയ്തു

പുത്തൂര്‍: ഒക്ടോബര്‍ 11,12,13 തിയ്യതികളില്‍ ബെള്ളാരെ ദാറുല്‍ ഹുദാ എജ്യുക്കേഷന്‍ സെന്ററില്‍ നടക്കുന്ന സാദാത്ത് ആണ്ട് നേര്‍ച്ചകളുടെ പ്രചരണ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ നിസ്‌കാര സമയ കലണ്ടര്‍ പ്രകാശനം ചെയ്തു. 

സയ്യിദ് മുഹമ്മദ് അഹ്ദല്‍ കോയഞ്ഞിക്കോയ തങ്ങളുടെ ആണ്ട് ദിനത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍  സ്ഥാപന സെക്രട്ടറി അയ്യൂബിന് നല്‍കിയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. 

ഉസ്മാന്‍ ഹാജി ചെന്നാര്‍ അധ്യക്ഷതയില്‍ ദാറുല്‍ ഹുദ ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാഫിള് അബ്ദുസ്സലാം നിസാമി ചെന്നാര്‍ ആമുഖ പ്രഭാഷണം നടത്തി. 
ഹമീദ് അല്‍ഫാ, പഞ്ചായത്ത് മെമ്പര്‍ ആരിഫ്, അബ്ദുറഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: