Sunday, 25 August 2019

കരിങ്കല്‍ മുഹമ്മദെന്ന ആദര്‍ശ സ്‌നേഹി

കരിങ്കല്‍ മുഹമ്മദ്, പേരിനെ അന്വര്‍ത്ഥമാക്കിയ ആദര്‍ശ ധീരനായിരുന്നു.രാഷ്ട്രീയത്തിനപ്പുറം സുന്നത്ത് ജമാഅത്തിനായി നിലകൊണ്ട വ്യക്തിത്വം.തന്റെ ആദര്‍ശ രാഷ്യ്ട്രീയ നിലപാടുകള്‍ വ്യക്തി സ്‌നേഹങ്ങള്‍ക്ക് വിഘാതമായില്ല. നിര്‍മലനും സൗമ്യനുമായിരുന്നു അദ്ദേഹം. ഇടത് സഹയാത്രികനാരുന്നുവെങ്ങിലും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തില്‍ ചാഞ്ചല്യമില്ലാത്ത നിലപാടായിരുന്നു മരണപെട്ട അംഗഡി മുഗറിലെ കരിങ്കല്‍ മുഹമ്മദ് ച്ചാന്റെ ജീവിതം .

പേരിലുള്ള കരിങ്കല്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നതായിരുന്നു അത്. 
ഖത്തീബ് നഗറില്‍ ബിദ്അത്തുകാര്‍ക്കെതിരെ സുന്നികള്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം  മുടക്കാന്‍  തുനിഞ്ഞിറങ്ങിയ സ്വന്തം പാര്‍ട്ടികാരനായ മുജാഹിദ് ആശയക്കാരനെ നെഞ്ചുറപ്പ് കൊണ്ട് നേരിടേണ്ടിവരികയും ആദര്‍ശ സമ്മേളനം ഭംഗിയായി നടത്താന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം. സമ്മേളനം മുടക്കാന്‍ ശ്രമിച്ചവനെ പറ്റി അദ്ദേഹം പറഞ്ഞ വാക്കുകള്‍ ചിന്താര്‍ഹനീയമാണ്.
 'വീടിന്റെ മുകളില്‍ വളരുന്നത് സ്വര്‍ണ്ണമരമാണങ്കിലും അത് വെട്ടി മാറ്റണം' എന്നായിരുന്നു അത്. പരിപാടി  ഭംഗിയായി നടക്കുകയും കരിങ്കല്ലിന്റെ ആദര്‍ശ ധീരതക്കു മുന്നില്‍ മുടക്കികള്‍ പോലും പഞ്ചപത്തിമടക്കി. പരിപാടി അലങ്കോലമാക്കാന്‍ ഉദ്ധേശിച്ച ഒരുത്തനും ആ പരിസരത്ത് വരാന്‍ ധൈര്യം കണിച്ചില്ല.

അംഗഡിമുഗറില്‍ സുന്നത്ത് ജമാഅത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തി ആയിരുന്നു കരിങ്കല്‍ മുഹമ്മദ്ച്ച. ത്വാഹിര്‍ തങ്ങളെയും
മുഹിമ്മാത്ത് അടക്കമുള്ള സുന്നി സ്ഥാപനങ്ങളെയും അങ്ങേയറ്റം സ്‌നേഹിക്കുകയും നിര്‍ലോഭം സഹായിക്കുകയും ചെയതിരുന്നു.
അദ്ധഹത്തിന്റെ വേര്‍പാട് തീരാ നഷ്ടം എന്നതില്‍ തര്‍ക്കമില്ല.
അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ..ആമീന്‍





സഈദ് മാസ്റ്റര്‍ പെര്‍ളാടം
9447407113


SHARE THIS

Author:

0 التعليقات: