Wednesday, 7 August 2019

കേന്ദ്ര സര്‍ക്കാറിന്റേത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി - അഡ്വ: ഷമീര്‍ പയ്യനങ്ങാടി

കാസര്‍കോട്:  ന്യൂനപക്ഷങ്ങളെ ഉന്നം വെച്ച് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കുന്ന കരിനിയമങ്ങളും ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കുകയും കാശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്ര ഗവണ്‍മെന്റ് നിലപാട് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീര്‍ പയ്യനങ്ങാടി പറഞ്ഞു.

 കാസര്‍കോട് സിറ്റി ടവറില്‍ നടന്ന നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്‍ വൈ എല്‍  ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ഷെയ്ഖ് ഹനീഫ് അധ്യക്ഷത വഹിച്ചു. എന്‍.വൈ.എല്‍. സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, ഐ.എന്‍.എല്‍.സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മുനീര്‍ കണ്ടാളം, റഹ്മാന്‍ തുരുത്തി, ഹാരിസ് ബെഡി, മുആദ് പടുപ്പ്, എന്‍.വൈ.എല്‍. നേതാക്കളായ അന്‍വര്‍ മങ്ങാടന്‍, റാഷിദ് ബേക്കല്‍,  സിദ്ദീഖ് ചെങ്കള,  അബൂബക്കര്‍ പൂച്ചക്കാട്, നാസര്‍ കൂളിയങ്കാല്‍, ശരീഫ് ചെമ്പിരിക്ക, സാദിഖ് കടപ്പുറം, നൗഷാദ് ബെല്ലീര്‍,  അഷ്‌റഫ് തുരുത്തി, സിദ്ദീഖ് പാലോത്ത്,  ഷാഹിദ് സി.എല്‍,  നൗഷാദ് കൊത്തികാല്‍,  ഹൈദര്‍ കുളങ്കര, ആസിഫ് ഹദ്ദാദ് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് സ്വാഗതവും പി.എച്ച്.ഹനീഫ് ഹദ്ദാദ് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: