Wednesday, 7 August 2019

ദാറുല്‍ ഇഹ്സാന്‍ ഫ്രീഡം ഫെസ്റ്റിന് തുടക്കമായി

ബദിയടുക്ക: 72-ാം സ്വാതന്ദ്ര്യദിന ഭാഗമായി ഹസനാബാദ് ദാറുല്‍ ഇഹ്‌സാനില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. 

ദാറുല്‍ ഇഹ്സാന്‍ സ്റ്റുഡന്റസ് അസോസിയേഷന്‍ (ദിശ)ന്റെ നേതൃത്വത്തില്‍   ഫ്രീഡം ഫെസ്റ്റ് -19 ഭാഗമായി ദേശഭക്തി ഗാനാലാപനം,  ക്വിസ്,  ഫ്‌ലാഗ് ഡ്രോയിങ്,  മാപ്പ് ഡ്രോയിങ്, പ്രസംഗം മലയാളം, പ്രസംഗം കന്നട,  പ്രബന്ധം മലയാളം, പ്രബന്ധം കന്നട തുടങ്ങി 13 ഇനങ്ങളില്‍ മത്സര പരിപാടികളും സ്വാതന്ദ്ര്യ സന്ദേശ പ്രചരണങ്ങളും നടക്കും.

   ഫ്രീഡം ഫെസ്റ്റ് സമാപന സംഗമവും സ്വാതന്ദ്ര്യ ദിന സന്ദേശവും വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ ദാറുല്‍ ഇഹ്സാന്‍ സ്റ്റുഡന്റസ് ഹാളില്‍ നടക്കും. കൊല്ല്യം അബ്ദുല്‍ ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍ മാഷ് കാടകം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കും. 

അബൂബക്കര്‍ സഅദി നെക്രാജെ, സുനില്‍ കുമാര്‍ അര്‍ത്തിപ്പള്ള, ഹമീദലി മാവിനകട്ടെ, സി.എച്ച് വിജയന്‍ നായര്‍, ഉമര്‍ അന്നടുക്കം, സകീര്‍ ബദിയടുക്ക, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ഇഖ്ബാല്‍ ആലങ്കോട്, റസൂദ് നെക്രാജെ തുടങ്ങിയ മത സാമൂഹ്യ സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ദിശ സെക്രട്ടറി സല്‍മാന്‍ ബീജന്തടുക്ക സ്വാഗതവും സമദ് ചെടേക്കാല്‍ നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: