Thursday, 1 August 2019

വളര്‍ത്ത് പൂച്ചകളെ അയല്‍വാസി വെടിവച്ച് കൊന്ന് കറിവച്ച് കഴിച്ചതായി പരാതി

കോട്ടയം: വളര്‍ത്തു പൂച്ചകളെ അയല്‍വാസി വെടിവച്ച് കൊന്നു കറിവച്ച്കഴിച്ചതായി പോലിസില്‍ പരാതി.കോട്ടയം എസ് എച്ച് മൗണ്ട് കദളിമറ്റത്തില്‍ സഞ്ജു സ്റ്റീഫനാണ് കഴിഞ്ഞദിവസം ഗാന്ധിനഗര്‍ പോലിസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. 

സഞ്ജുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകളില്‍ രണ്ട് എണ്ണത്തിനെ അയല്‍വാസി വെടിവച്ചതായും ഇതില്‍ ഒന്നിനെ ഇയാള്‍ പാകം ചെയ്തു കഴിച്ചെന്നുമാണ് പരാതി. പൂച്ചകളില്‍ ഒന്നിന്റെ തലയുടെ ഭാഗത്തും മറ്റൊന്നിന്റെ വയറിനുമാണ് വെടിയേറ്റത്. വയറിന് വെടിയേറ്റ പൂച്ച പരിക്കുകളോടെ തിരികെ വീട്ടിലെത്തി. പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും വൈകാതെ ഇതു ചത്തു. വെടിയേറ്റ രണ്ടാമത്തെ പൂച്ചയെ അയല്‍വാസി പാകം ചെയ്തു ഭക്ഷിച്ചെന്നാണ് സഞ്ജുവിന്റെ പരാതി. 

കലക്ടറേറ്റിലെ ആനിമല്‍ ഹസ്ബന്‍ട്രി ഓഫിസിലും ഫ്രണ്ട്സ് ഓഫ് ആനിമല്‍ സംഘടനയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: