Sunday, 11 August 2019

ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസ് 2020 ഫെബ്രുവരിയില്‍

ചള്ളങ്കയം: പ്രസിദ്ധമായ ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസ് 2020 ഫെബ്രുവരി 15 ന് ഞായറാഴ്ച നടക്കും. 

ഫെബ്രുവരി 6 മുതല്‍ 15 വരെ നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ കേരളത്തിലെയും കര്‍ണ്ണാടകയിലെയും പ്രഗത്ഭരും പ്രശസ്തരുമായ സാദാത്തുക്കളും, ആലിമീങ്ങളും സംബന്ധിക്കും.

ഇത് സംബന്ധിച്ച് ചള്ളങ്കയം തലമുഗര്‍ ഹിദായത്ത് നഗര്‍ മഖാം പള്ളിയില്‍ ചേര്‍ന്ന നാള് കുറിക്കല്‍ യോഗത്തില്‍ ചള്ളങ്കയം ഖത്വീബ് അന്‍സാര്‍ സഅദി ഉറൂസ് തിയ്യതി പ്രഖ്യാപിച്ചു. ചള്ളങ്കയം ബദ് രിയ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും മറ്റു പ്രധിനിധികളും സംബന്ധിച്ചു. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.




SHARE THIS

Author:

0 التعليقات: