Friday, 16 August 2019

കുടുംബ ബന്ധം പുലര്‍ത്തല്‍ വിശ്വാസത്തിന്റെ ഭാഗം -താജുശ്ശരീഅ: ആലിക്കുഞ്ഞി ഉസ്താദ്

ചള്ളങ്കയം: കുടുംബ ബന്ധം പുലര്‍ത്തുന്നതിന് ഇസ്ലാം വലിയ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്. ഒരു വിശ്വാസി അവന്റെ വിശ്വാസം പരിപൂര്‍ണ്ണമാകണമെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ എന്ന പ്രവാചക വചനം നമ്മെ ഈകാര്യം ഉണര്‍ത്തുന്നു. കുടുംബ ബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന  വര്‍ത്തമാന കാലത്ത് കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും പരസ്പരം സ്‌നേഹങ്ങളും സഹായങ്ങളും കൈമാറുവാനും സമൂഹം(വിശ്വാസികള്‍) തയ്യാറാവണമെന്നും സമസ്ത കേന്ദ്ര ഉപാദ്ധ്യക്ഷന്‍ ആലിക്കുഞ്ഞി ഉസ്താദ് അഭ്യര്‍ത്ഥിച്ചു. സമൂഹത്തില്‍ വലിയ പ്രാധാന്യമുള്ള ഒരു മേഖലയാണ് പള്ളി പരിപാലനം. പള്ളിയിലുള്ള മുഅദ്ദീന്‍ ഉത്തരവാദിത്വം വലിയ പുണ്യമുള്ള കാര്യമാണെന്നും പഴയ കാല മഹാന്മാര്‍ക്കുള്ള ചരിത്രം അത് വിളിച്ചറിയിക്കുന്നുവെന്ന് ഉസ്താദ് ഓര്‍മ്മപ്പെടുത്തി.
ചള്ളങ്കയം ഹാജി മുഹമ്മദ് മുക്രി ഉപ്പാപ്പ അനുസ്മരണവും കുടുംബ സംഗമവും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഉസ്താദ്. അഞ്ച് പതിറ്റാണ്ട്കാലം ചള്ളങ്കയത്തും പരിസര പ്രദേശങ്ങളിലുമുള്ള ജനസമൂഹത്തിന് മതപരവും വൈജ്ഞാനികവും ആത്മീയവുമായ നേതൃത്വം നല്‍കുകയും സര്‍വ്വരാലും ആദരിക്കപ്പെടുകയും ചെയ്തിരുന്ന മര്‍ഹൂം ചള്ളങ്കയം മുക്രി മുഹമ്മദ് ഹാജി ഉപ്പാപ്പ അവര്‍കളുടെ സേവനങ്ങള്‍ അനുസ്മരിച്ച് കൊണ്ട് നടത്തപ്പെട്ട പരിപാടി പരപ്പനങ്ങാടി സയ്യിദ് പി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.
എ.ബി.മുഹ്‌യദ്ദീന്‍ സഅദി ചേരൂര്‍ അദ്ധ്യക്ഷതവഹിച്ചു. തലമുഗര്‍ മഖാം സിയാറത്തിന് ബായാര്‍ സയ്യിദ് യാസീന്‍ ഉബൈദുല്ല തങ്ങളും ചള്ളങ്കയം ജുമാമസ്ജിദ് മഖ്ബറ സിയാറത്തിന് എ ബി മുഹ്യയദ്ദീന്‍ സഅദിയും നേതൃത്വം നല്‍കി. സി.എച്ച്.അബൂബക്കര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി.കരിക്കുണ്ട് ബഷീര്‍ മുസ്ലിയാര്‍ ആന്റ് പാര്‍ട്ടി ബുര്‍ദ മജിലിസിന് നേതൃത്വം നല്‍കി. നരിക്കോട് എം ഇബ്രാഹിം മുസ്ലിയാര്‍,ഹനീഫ് സഖാഫി കിന്യ അനുസ്മരണപ്രഭാഷണം നടത്തി  ജി.എം.അബൂബക്കര്‍ ഫൈസി പെറുവായി,അന്‍സാര്‍ സഅദി ചള്ളങ്കയം,അബ്ദുല്ല മുസ്ലിയാര്‍ മദനി മങ്ങലട്ക്ക,പി.എച്ഛ്.ഇബ്രാഹിം മദനി മഞ്ഞനാടി,മുഹമ്മദ് സഖാഫി പാവൂര്‍,അബ്ദുറസാഖ് സഅദി കോളിയൂര്‍, അബ്ദുല്‍ഹമീദ് സഖാഫി പുരുഷങ്കോടി പ്രസംഗിച്ചു.  അബ്ദുല്‍ഖാദര്‍ മുക്രി, കുഞ്ഞമ്മദ് മുക്രി, അബ്ദുറഹ്മാന്‍ മുക്രി സംബന്ധിച്ചു. കുടുംബ ക്‌ളാസ്സിന് തലക്കി ഉസ്മാന്‍ സഖാഫി നേതൃത്വം നല്‍കി. അങ്കടിമുഗര്‍ ഖാളി എ.പി. അബ്ദുല്‍അസീസ് മുസ്ലിയാര്‍ സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.ഡി.എ.മുഹമ്മദ് ചള്ളങ്കയം സ്വാഗതവും കുറ്റിയാളം ഹാമിദ് അശ്രഫി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: