Wednesday, 28 August 2019

മമ്മിക്കുട്ടി ഉസ്താദ് ആണ്ട് നേര്‍ച്ചയും ഹനീഫി സംഗമവും സെപ്തംബര്‍ 4ന് ദാറുല്‍ അശ്അരിയ്യയില്‍

വിട്‌ള: കര്‍ണാടകയിലെ മത ഭൗതിക സമന്വയ ആത്മീയ വിദ്യാഭ്യാസ കേന്ദ്രമായ സുരിബയല്‍ ദാറുല്‍ അശ്അരിയ്യയില്‍ മര്‍ഹൂം ശൈഖുന മമ്മിക്കുട്ടി ഉസ്താദ് ആണ്ടു നേര്‍ച്ചയും സമ്പൂര്‍ണ ഹനീഫി സംഗമവും സെപ്തംബര്‍ 4ന് ബുധന്‍ ഉച്ചക്ക് 12 മണി മുതല്‍ നടക്കും. ഡിസംബറില്‍ നടക്കുന്ന സുരിബയല്‍ ഉസ്താദ് ആണ്ട് നേര്‍ച്ചയുടെയും അശ്അരിയ്യ സനദ് ദാന സമ്മേളനത്തിന്റെയും സ്വാഗത സംഘ രൂപികരണവും ചടങ്ങില്‍ നടക്കും. 

അശ്അരിയ്യ അധ്യക്ഷന്‍ ഓലമുണ്ട മഹ്മൂദ് ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ തലക്കി ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി സുരിബയല്‍  മുഖ്യ പ്രഭാഷണം നടത്തും. സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ മതക്ക നേതൃത്വം നല്‍കും. 

സയ്യിദ് മുഷ്താഖുറഹ്മാന്‍ തങ്ങള്‍ ചട്ടക്കല്‍, സയ്യിദ് ഖാസിം തങ്ങള്‍ സാലത്തൂര്‍, സയ്യിദ് ഹസന്‍ അബ്ദുല്ല സഖാഫ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍  സ്വലാഹ്, ശുക്കൂര്‍ സഅദി തിരുവട്ടൂര്‍, അബൂബക്കര്‍ ബാഖവി, അബൂബക്കര്‍ മുസ്ലിയാര്‍ ബോള്‍മാര്‍, വാജിദ് ഹനീഫി അശ്അരിയ്യ, അബ്ദുല്‍ ഖാദിര്‍ ഹനീഫി കൂറ പ്രസംഗിക്കും. ഹനീഫി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിദ്ധീഖ് ഹനീഫി അന്നടുക്ക സ്വാഗതവും അബ്ദുല്‍ റഷീദ് ഹനീഫി നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: