Monday, 26 August 2019

ദുബായ്- ജില്ലാ എസ്.വൈ.എസ് വാര്‍ഷിക കൗണ്‍സില്‍ സംഘടിപ്പിച്ചു

ദുബായ്:  കാസറകോട് ജില്ലാ സുന്നി യുവജന സംഘം ദുബായ് ഘടകം വാര്‍ഷിക കൗണ്‍സില്‍ സംഘടിപ്പിച്ചു. മുനീര്‍ ബാഖവി തുരുത്തിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത് വര്‍ക്കിംഗ് പ്രസിഡണ്ട് മുഹമ്മദലി ഹിമമി ചിപ്പാര്‍ ഉല്‍ഘാടനം ചെയ്തു . 

കാഞ്ഞങ്ങാട് സോണ്‍ ദഅവാ പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ അശ്റഫി ഉല്‍ബോധന പ്രസംഗം നടത്തി. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സിക്രട്ടറി ശംസുദ്ധീന്‍ പുഞ്ചാവിയും വരവ് ചെലവ് കണക്ക് ഫിനാന്‍ഷ്യല്‍ സിക്രട്ടറി  ഷെരീഫ് പേരാലും അവതരിപ്പിച്ചു. ഭാവി പ്രവര്‍ത്തന പദ്ധതിയും നിര്‍ദ്ദേശങ്ങളും അടങ്ങിയ  'വിഷന്‍ 2022 ' സംഘടനാ കാര്യാ സിക്രട്ടറി ബി എന്‍ എ ഖാദര്‍ മൊഗ്രാല്‍ അവതരിപ്പിച്ചു. 


ഉപദേശക സമിതി അംഗം ഇബ്രാഹിം മുസ്ലിയാര്‍ വീട് ലയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കണ്‍വെന്‍ഷനില്‍  ഇബ്രാഹിം സഖാഫി തുപ്പക്കല്‍, അബ്ദുറസാഖ് സഅദി കൊല്യം, അമീര്‍ ഹസ്സന്‍ കന്യാ പ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.  ശംസുദ്ദീന്‍ പുഞ്ചാവി സ്വാഗതവും മുഹമ്മദലി ഹിമമി നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: