Monday, 12 August 2019

ദുരിത ബാധിതര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തി, നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം

പുത്തിഗെ: ഒന്നാം പ്രളയത്തിന്റെ കണ്ണീരൊഴുക്കും മുമ്പ് വീണ്ടും കേരളത്തിലെത്തിയ പ്രളയമഴയില്‍ ദുരിതമനുഭവിക്കുന്ന ദുരിത ബാധിതര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി നാടെങ്ങും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമുയര്‍ത്തി ബലിപെരുന്നാള്‍ ആഘോഷം.

പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന ബലി പെരുന്നാള്‍ നിസ്‌കാരത്തിന് ഖത്തീബ് അബ്ബാസ് സഖാഫി കാവുംപുറം നേതൃത്വം നല്‍കി.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍,  സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൗലാ ജമലുല്ലൈലി തങ്ങള്‍,വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുര്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സി എന്‍ ജാഅ്ഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: