Friday, 30 August 2019

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി; പൊതുമേഖലാ ബേങ്കുകള്‍ ലയിപ്പിക്കും

ന്യൂഡല്‍ഹി: സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖലാ രംഗത്തെ ബേങ്കുകള്‍ ലയിപ്പിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബേങ്ക് എന്നിവയാണ് ലയിപ്പിക്കുക.

ലയനശേഷം രൂപവത്കരിക്കുന്ന ബേങ്ക് പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബേങ്കായി മാറുമെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുമേഖലയില്‍ 27 ബേങ്കുകളുണ്ടായിരുന്ന രാജ്യത്ത് ഇനി 12 ബേങ്കുകളായി ചുരുങ്ങും. ഇതോടെ ബേങ്കിംഗ് രംഗത്തെ പ്രധാന ഇടപാടുകള്‍ എട്ട് ബേങ്കുകളിലൂടെ മാത്രമാകും.


SHARE THIS

Author:

0 التعليقات: