Saturday, 24 August 2019

ഡ്യൂറന്റ് കപ്പ്: ഗോകുലം എഫ്.സിക്ക് കിരീടം

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോള്‍ കലാശപ്പോരില്‍ കരുത്തരായ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഗോഗുലം കേരള എഫ്‌സി കിരീടത്തില്‍ മുത്തമിട്ടു. കളിയുടെ 45ാം മിനുട്ടിലും 51ാം മിനുട്ടിലും ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് നേടിയ ഗോളുകളാണ് കേരളത്തിന് ചരിത്ര വിജയം സമ്മാനിച്ചത്. 131 വര്‍ഷത്തെ ഡ്യുറന്റ് കപ്പ് ചരിത്രത്തില്‍ ചാമ്പ്യന്‍മാരാകുന്ന രണ്ടാമത്തെ കേരള ടീംമാവുകയാണ് ഗോഗുലം എഫ്സി. 1997ല്‍ എഫ്സി കൊച്ചിനാണ് ഇതിന് മുമ്പ് ഡ്യുറന്റ് കപ്പ് ഉയര്‍ത്തിയ ഏക കേരള ടീം.

ബഗാന്‍ ഗോളി ദേബ്ജിത്ത് മജുംദാര്‍ ഹെന്റി കിസിക്കെയെ ഫൗള്‍ ചെയ്തതാണ് ആദ്യ ഗോളിന് വഴിയൊരുക്കിയ പെനാല്‍റ്റിയിലേക്ക് നയിച്ചത്. 44ാം മിനുട്ടില്‍ മാര്‍ക്കസിന്റെ ത്രൂപാസ് എതിര്‍ ഗോള്‍മുഖത്തേക്ക് അടിച്ചുകയറ്റാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഫൗള്‍. 51ാം മിനുട്ടില്‍ ഒറ്റക്ക് പാഞ്ഞെത്തി മാര്‍ക്കസ് രണ്ടാം ഗോളും നേടി. 64-ാം മിനുറ്റില്‍ മോഹന്‍ ബഗാന്‍ ആശ്വാസ ഗോള്‍ നേടി. സാല്‍വദോര്‍ പെരസ് മാര്‍ട്ടിനസിന്റെ വകയായിരുന്നു ഗോള്‍. ഫ്രീകിക്ക് ഹെഡ് ചെയ്താണ് മാര്‍ട്ടിനസ് വലയിലെത്തിച്ചത്.

ആതിഥേയരായ ഈസ്റ്റ്ബഗാനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കേരളം ഫൈനലില്‍ എത്തിയത്. കാശ്മീരിനെ തകര്‍ത്താണ് മോഹന്‍ ബഗാന്റെ ഫൈനല്‍ പ്രവേശം.


SHARE THIS

Author:

0 التعليقات: