Wednesday, 14 August 2019

ദുരിത ബാധിതര്‍ക്ക് ധനസഹായം; വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം ; വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം

തിരുവനന്തപുരം: ദുരിത ബാധിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയുമാണ് ധനസഹായം നല്‍കുക.

ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമായി 10000 രൂപയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ധനസഹായവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നത്.

വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പട്ടിക തയ്യാറാക്കിയ ശേഷമായിരിക്കും ധനസഹായം. വില്ലേജ് ഓഫീസറോടും പഞ്ചായത്ത് സെക്രട്ടറിയോടും എത്രയും പെട്ടെന്ന് പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: