Thursday, 15 August 2019

ഈ വര്‍ഷത്തെ ഹജ്ജ് പൂര്‍ണ വിജയം; നന്ദി അറിയിച്ച് മക്ക ഗവര്‍ണ്ണര്‍

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം പൂര്‍ണ വിജയമായിരുന്നെന്നും വിജയകരമായി ഹജജ് കര്‍മ്മം പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. മിനായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍.

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥടനകാലത്ത് 41 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഉപയോഗിച്ചത്. ഹാജിമാരുടെ സേവങ്ങള്‍ക്കായി മൂന്നര ലക്ഷം പേരെ വിനിയോഗിച്ചു. 1,20,000 സുരക്ഷാ ഉദ്യോഗസ്ഥര്‍, 35,000 ഹജ്ജ് വളണ്ടിയര്‍മാര്‍, 30,000 പേര്‍ ആരോഗ്യ സേവകര്‍ തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ നിരവധി പേര്‍ സേവന രംഗത്തുണ്ടായിരുന്നു.

അഞ്ച് ലക്ഷത്തിലധികം തീര്‍ഥാടകര്‍ 173 ആശുപത്രികളിലും വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും മൊബൈല്‍ ക്ലിനിക്കുകളിലുമായി ചികിത്സ തേടി. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മുഴുവന്‍ തീര്‍ത്ഥാടകരെയും ആംബുലന്‍സുകളില്‍ അറഫയില്‍ എത്തിച്ചിരുന്നു. 336 ഹാജിമാര്‍ക്ക് ഹൃദയ ശസ്ത്രക്രിയയും 2,700 പേര്‍ക്ക് മറ്റ് ശാസ്ത്രക്രിയ ചികിത്സകളും നല്‍കിയതായി രാജകുമാരന്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: