Friday, 9 August 2019

സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്, ഒമ്ബത് ജില്ലകളില്‍ റെഡ് അലര്‍ട്ട്: മരണ സംഖ്യ വര്‍ദ്ധിക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമ്ബത് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റോഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 11 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മഴ ശക്തമാകുന്നതിനൊപ്പം അണക്കെട്ടുകളും തുറന്നുവിടുന്നത് സാഹചര്യങ്ങള്‍ രൂക്ഷമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മാത്രം മഴക്കെടുതിയില്‍ 19 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ് വിവരം.

കാറ്റും മഴയും തുടരുമെന്ന് കേന്ദ്രം

കേരളതീരത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്രര്‍ വരെ വേഗതയിലുളള കാറ്ര് ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു മുതല്‍ മൂന്നര മീറ്രര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാവുമെന്നതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ് ഉണ്ട്. 

പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ തീരത്ത് കാറ്റും തിരമാലയും ഉണ്ടാവുമെന്നാണ് അധികൃതര്‍ പറയുന്നത്. തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് നിന്ന് 40 മുതല്‍ 50 വരെ കിലോ മീറ്റര്‍ വേഗതയില്‍ കാറ്രുണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം ,പാലക്കാട് ഒഴികെയുള്ള ജില്ലകളിലെല്ലാം ശക്തമായ കാറ്റ് വീശും.


SHARE THIS

Author:

0 التعليقات: