Saturday, 10 August 2019

രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുക: കേരള മുസ്ലിം ജമാഅത്ത്

കോഴിക്കോട്: കനത്ത മഴയില്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രളയക്കെടുതി തുടരവെ സുന്നി സംഘടനാ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും സംരക്ഷണം നല്‍കാനും സംഘടനാ പ്രവര്‍ത്തകരും സാന്ത്വനം വളണ്ടിയര്‍മാരും സജീവമായി രംഗത്തിറങ്ങണം. കഴിഞ്ഞ വര്‍ഷത്തെ പോലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രളയത്തെ തുടര്‍ന്ന് ആള്‍നാശവും വന്‍തോതില്‍ സ്വത്ത് നാശവും ഉണ്ടായിരിക്കുകയാണ്.

പ്രളയബാധിത മേഖലകളില്‍ നിന്ന് ആയിരക്കണക്കിനാളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും ഭക്ഷണം, മെഡിക്കല്‍ സഹായം എന്നിവ ലഭ്യമാക്കാനും എസ് എസ് എഫ്, എസ് വൈ എസ്, എസ് ജെ എം, കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടാകണമെന്ന് പ്രസ്താവനയില്‍ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.


SHARE THIS

Author:

0 التعليقات: