Wednesday, 7 August 2019

ഐ എ എം ഇ ജില്ലാ കലോത്സവം തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂര്‍: പ്രാസ്ഥാനിക സ്‌കൂളുകളുടെ  കൂട്ടായ്മയായ ഐ എ എം ഇ യുടെ ഈ വര്‍ഷത്തെ കലോത്സവം, ആര്‍ട്ടോറിയം, തൃക്കരിപ്പൂര്‍ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വച്ച് നടക്കും.

സെപ്റ്റംബര്‍ 28ന്  നടക്കുന്ന കലോത്സവത്തില്‍  ജില്ലയിലെ മുഴുവന്‍ ഐഎഎംഇ സ്‌കൂളുകളും പങ്കെടുക്കും.  സ്റ്റേജ് ഇതര മത്സരങ്ങള്‍ക്ക് ലത്വീഫിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഷിറിയ വേദിയാകും.

കാസര്‍ഗോഡ് സുന്നി സെന്ററില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. 

നഴ്‌സറി ടീച്ചേര്‍സ് ട്രെയിനിങ് കോഴ്‌സ്, മോറല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്, ജനറല്‍ അധ്യാപക പരിശീലനം, ഓഫീസ് സ്റ്റാഫ് ട്രെയിനിങ് തുടങ്ങിയ പരിശീലന പദ്ധതികള്‍ക്കും കലാകായിക മത്സരങ്ങള്‍ക്കും പ്രവര്‍ത്തകസമിതി രൂപം നല്‍കി. സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്നതിനും ഐഎഎംഇ രജിസ്‌ട്രേഷന്‍ വിപുലപ്പെടുത്തുന്നതിനും വേണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ചു.

ജില്ലാ ചെയര്‍മാന്‍ ഹനീഫ് എം അനീസ്, കണ്‍വീനര്‍ അബ്ദുല്‍ മജീദ് ഇര്‍ഫാനി എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സുലൈമാന്‍ കരിവെള്ളൂര്‍, എ ബി അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ നാസര്‍ അമാനി, സിയാദ് ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: