Tuesday, 27 August 2019

പിഞ്ചുകുഞ്ഞിന്റെ ജഡം മറവു ചെയ്ത സംഭവം; ദുരൂഹത നീങ്ങുന്നില്ല

കാഞ്ഞങ്ങാട്: മീന്‍ ചന്തയ്ക്ക് സമീപം പിഞ്ചുകുഞ്ഞിന്റെ ജഡം മറവു ചെയ്ത സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ സംഭവത്തില്‍ വ്യക്തത ഉണ്ടാകൂ എന്ന് പോലീസ് പറയുന്നു. 

ഈ മാസം 7ന് പുലര്‍ച്ചെയാണ് രാജസ്ഥാന്‍ സ്വദേശി വിജയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്തത്. കുഞ്ഞിന്റെ അച്ഛനായ വിജയ് ആണ് സംസ്‌കരിച്ച സ്ഥലം പോലീസിന് കാട്ടിക്കൊടുത്തത്. കുട്ടിയെ ആരോ കൊന്നതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. 

പോലീസ് പറയുന്നതിങ്ങനെ രാജസ്ഥാന്‍ സ്വദേശികളായ വിജയ്- കാജല്‍ ദമ്പതികള്‍ക്ക് കഴിഞ്ഞ മാസം 13നാണ് പെണ്കുഞ്ഞു ജനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു പ്രസവം. കുഞ്ഞിനെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും കണ്ണൂര്‍ ഉള്ള മുത്തശ്ശിയെ കാണാന്‍ എത്തി, എന്നാല്‍ മുത്തശ്ശിയെ കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെത്തി ഇരുവരും ബലൂണ്‍ വിറ്റു. കാഞ്ഞങ്ങാട് എത്തിയ ദിവസം രാത്രി കുഞ്ഞിനെ മധ്യത്തില്‍ കിടത്തി ഇരുവരും ഉറങ്ങി. പുലര്‍ച്ചെ നോക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. പിന്നീട് മറ്റൊരു സുഹൃത്തുമായി ചേര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം മീന്‍ചന്തയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ മറവ് ചെയ്യുകയായിരുന്നു. 

രാജസ്ഥാന്‍ ആചാരപ്രകാരം പാല്‍ കുടിക്കുന്ന കുട്ടികള്‍ മരിച്ചാല്‍ കുഴിച്ചിടുകയാണ് പതിവ് എന്നും വിജയ് പോലീസിനോട് പറഞ്ഞു. കുട്ടി മരിച്ചതോടെ ഇരുവരും നാട്ടിലേക്ക് പോകാതെ കണ്ണൂരിലേക്ക് തിരികെപ്പോയി. അവിടെ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കുഞ്ഞിന്റെ മരണം സംബന്ധിച്ച ദുരൂഹതയിലേക്ക് കൊണ്ടുപോയത്. 

കുഞ്ഞിനെ കൊന്നത് ആണെന്നാണ് വിജയ് ആരോപിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് വിജയ് യെ കൂട്ടി പോലീസ് സംഭവസ്ഥലത്ത് എത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി, ശക്തമായ മഴ പരിശോധനയ്ക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും പോലീസ് പിന്‍വാങ്ങിയില്ല. സ്‌പെഷ്യല്‍ തഹസില്‍ദാരുടെയും പോലീസ് സര്ജന്റെയും സാന്നിധ്യത്തില്‍ മറവുചെയ്ത സ്ഥലം കുഴിച്ചു.

 ബലൂണില്‍ കാറ്റ് നിറക്കുന്ന ഉപകരണം കൊണ്ടാണ് ഇങ്ങിനെ മറവു ചെയ്യാനുള്ള കുഴിയെടുത്തത്. അതിനാല്‍ കൂടുതല്‍ ആഴം ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ അസ്ഥി അടക്കമുള്ള ശരീരാവശിഷ്ടങ്ങള്‍ മാത്രമേ കിട്ടിയുള്ളൂ


SHARE THIS

Author:

0 التعليقات: