Sunday, 25 August 2019

കറാട്ടെ സ്‌കൂളിന്റെ ഉദ്ഘാടനം ആഗസ്റ്റ് 31ന്

പുത്തിഗെ:  മുഹിമ്മാത്ത് എ കെ ജി നഗര്‍ കേന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാവിയ്യ എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന കാറാട്ടെ സ്‌കൂളിന്റെ ഉദ്ഘാടനം 2019 ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 11 മണിക്ക് സാവിയ്യ എജ്യുക്കേഷന്‍ ഗ്രൂപ്പ് കണ്‍വീനര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ഡിഫന്റര്‍ കറാട്ടെ ട്രെയിനിങ് സെന്റര്‍ ദുബൈ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഹാഫിസ് റഹ്മാന്‍ എച്ച് എ ഉദ്ഘാടനം ചെയ്യും. 

പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഹബീബ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അമീന്‍ അഹ്ദല്‍ തങ്ങള്‍, ഹംസ സഖാഫി കുട്ടശ്ശേരി, മുസ്ഥഫ അഹ്‌സനി കോട്ടക്കല്‍, ഫസലുറഹ്മാന്‍ അഹ്‌സനി, നിസാമുദ്ധീന്‍ മുനിയൂര്‍, ബി ഇ മുഹമ്മദ് കുഞ്ഞി ഹാജി, പി എം മുഹമ്മദ് ത്വാഹ അബൂദാബി, മുഹമ്മദ് ഹനീഫ് ഹിംസക്ക്, അബ്ദുല്‍ റൗഫ് സഖാഫി കൃഷ്ണാപുരം, മൊയ്തു ബാപ്പാലിപ്പൊനം, സുലൈമാന്‍ കരിവെള്ളൂര്‍,നാസര്‍ ബായാര്‍, കറാട്ടെ ട്രെയിനര്‍ സൈനുല്‍ ആബിദ് എ കെ ജി നഗര്‍, അലി എ കെ ജി നഗര്‍, മുഹമ്മദ് അശ്‌റഫ് മാലി  സംബന്ധിക്കും.  

2018ല്‍ ഇന്റര്‍ നാഷണല്‍ കറാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കറാട്ടെ ട്രെയിനര്‍ മുഹമ്മദ് അശ്രഫ് ക്ലാസുകള്‍ക്ക്  നേതൃത്വം നല്‍കും. 

പി എം മുഹമ്മദ് അലി സ്വാഗതവും മുഹമ്മദ് മഖ്‌സൂസ് നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: