Saturday, 31 August 2019

കറാട്ടെ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

പുത്തിഗെ:  മുഹിമ്മാത്ത് എ കെ ജി നഗര്‍ കേന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാവിയ്യ എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ കീഴില്‍ ആരംഭിച്ച കാറാട്ടെ സ്‌കൂളിന്റെ ഉദ്ഘാടനം കറാട്ടെ ട്രെയിനര്‍ മുഹമ്മദ് അശ്‌റഫ് ഉദ്ഘാടനം ചെയ്തു.

ഹംസ സഖാഫി കുട്ടശ്ശേരിയുടെ അധ്യത വഹിച്ചു. പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഹബീബ് തങ്ങള്‍, മുസ്ഥഫ അഹ്സനി കോട്ടക്കല്‍, ഫസലുറഹ്മാന്‍ അഹ്സനി, നിസാമുദ്ധീന്‍ മുനിയൂര്‍, ബി ഇ മുഹമ്മദ് കുഞ്ഞി ഹാജി, പി എം മുഹമ്മദ് ത്വാഹ അബൂദാബി, അബ്ദുല്‍ റൗഫ് സഖാഫി കൃഷ്ണാപുരം, മൊയ്തു ബാപ്പാലിപ്പൊനം, നാസര്‍ ബായാര്‍, കറാട്ടെ ട്രെയിനര്‍ സൈനുല്‍ ആബിദ് എ കെ ജി നഗര്‍, അലി എ കെ ജി നഗര്‍, മുഹമ്മദ് അശ്റഫ് മാലി  സംബന്ധിച്ചു.  

പി എം മുഹമ്മദ് അലി സ്വാഗതവും മുഹമ്മദ് മഖ്സൂസ് നന്ദിയും പറഞ്ഞു







SHARE THIS

Author:

0 التعليقات: