Friday, 9 August 2019

കെ.എം അബ്ദുറഹ്മാന്‍ നഗരസഭ കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു

കാസര്‍കോട്: കെഎം അബ്ദുറഹ്മാന്‍ നഗരസഭ കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. കാസര്‍കോട് നഗരസഭ ഹൊന്നമൂല വാര്‍ഡിലെ മുസ്ലിം ലീഗ് പ്രതിനിധിയായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സ്ഥാനത്ത് തുടരാന്‍ വേണ്ടിയാണ് രാജി. 

നേരത്തെ നഗരസഭ ക്ഷേമ കാര്യം സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. സംസ്ഥാന ക്രിക്കറ്റ് ഭരണ സമിതിയില്‍ തുടരാന്‍ ജനപ്രതിനിധി സ്ഥാനം വിലങ്ങായതിനാലാണ് രാജി. പാര്‍ട്ടി സമ്മതത്തോടുകൂടി വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ജനപ്രതിനിധി സ്ഥാനം രാജി വെച്ചത്. 


SHARE THIS

Author:

0 التعليقات: