Thursday, 1 August 2019

റാണിപുരം പ്രവേശനഫീസ് വര്‍ധനവ് വനം വകുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു

രാജപുരം: റാണിപുരം പ്രവേശനഫീസ് വര്‍ധനവ് വനം വകുപ്പ് താത്കാലികമായി മരവിപ്പിച്ചു. സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കിയശേഷം മാത്രമേ പ്രവേശനഫീസ് വര്‍ധന നടപ്പാക്കാന്‍ പാടുള്ളൂവെന്ന് ആവശ്യപ്പെട്ട് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി മോഹനന്‍ ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും സാമൂഹിക - രാഷ്ട്രീയ പ്രതിനിധികളെയും വനം സംരക്ഷണ സമിതി അംഗങ്ങളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കും. 

പ്രവേശന ഫീസ് സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തെ ബോധ്യപ്പെടുത്തിയ ശേഷം ഓഗസ്റ്റ് 15 മുതല്‍ വര്‍ധന നടപ്പാക്കാനാണ് വനം വകുപ്പിനെയും വന സംരക്ഷണ സമിതിയുടെയും തീരുമാനമെന്ന് കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്ത് റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ എന്നിവര്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: