Wednesday, 14 August 2019

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കാസര്‍കോട്ട് നിന്നും വിഭവങ്ങളുമായി സുന്നീനേതാക്കള്‍ വ്യാഴാഴ്ച കുടകിലേക്ക്

കാസര്‍കോട്: പ്രളയം വിഴുങ്ങിയ കുടക് ജില്ലയിലേക്ക് ആശ്വാസവുമായി കാസര്‍കോട് ജില്ലയിലെ സുന്നി പ്രാസ്ഥാനിക കുടുംബം. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ കുടകിന് സ്നേഹവലയം തീര്‍ക്കാന്‍ കാസര്‍കോട്ടു നിന്നും കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ എസ് വൈ എസ് സാന്ത്വനം ടീം  വ്യാഴാഴ്ച രാവിലെ പുറപ്പെടുന്നു.

300 ലേറെ കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യധാന്യവിഭവങ്ങള്‍, കിടക്ക, തലയണ, പുതപ്പ്, പുതുവസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങി ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങളുമായാണ് കാസര്‍കോട്ടു നിന്നും സംഘം പുറപ്പെടുന്നത്.
ജില്ലയിലെ ഒമ്പത് സോണുകള്‍ വഴി ശേഖരിച്ച വിഭവങ്ങള്‍ കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് നേതാക്കളായ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, എസ് എച്ച് എ തങ്ങള്‍ ചൗക്കി, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടകിലേക്ക് കൊണ്ടുപോകും.

ജില്ലാ നേതാക്കളായ പാത്തൂര്‍ മുഹമ്മദ് സഖാഫി,ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, കരീം മാസ്റ്റര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അഹ്മദ് മൗലവി കുണിയ, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍, തുടങ്ങിയവരും സംഘത്തിലുണ്ടാകും.
കുടകിലെ അഞ്ചു കേന്ദ്രങ്ങളിലായാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.

കഴിഞ്ഞദിവസം നേതാക്കള്‍ കുടക് സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ചത്തെ പര്യടനം.



SHARE THIS

Author:

0 التعليقات: