Saturday, 31 August 2019

ജില്ലാ അഹ്‌സനീസ് സംഗമം സെപ്തംബര്‍ 12ന്

കാസര്‍കോട്: അഹ്‌സനീസ് ജില്ലാ സംഗമം സെപ്തംബര്‍ 12ന് രാവിലെ 10.30ന് കുമ്പള ശാന്തിപ്പള്ളം മുഹിമ്മാത്ത് ഹാളില്‍ നടക്കും. ജാമിഅ ഇഹ്യാഉസ്സുന്ന അല്‍ ഇസ്്ലാമിയ്യ പ്രൊഫസറും അഹ്സനീസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമായ ഫള്‌ലുറഹ്്മാന്‍ അഹ്‌സനി,  സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്്ലിയാരുടെ മകനായ അഹ്മദ് അബ്ദുല്ല അഹ്‌സനി ചെങ്ങാനി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ജില്ലയിലെ നൂറോളം അഹ്‌സനികള്‍ സംബന്ധിക്കും.


ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രിസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അല്‍ അഹ്സനി പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് അലി അഹ്സനി മഖ്ദൂമിയ്യയുടെ അദ്ധ്യക്ഷതയില്‍ സമസ്ത മഞ്ചേശ്വരം താലൂക്ക് ജനറല്‍ സെക്രട്ടറി അബ്ദുറഹ്്മാന്‍ അഹ്സനി മുഹിമ്മാത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് തമീം അഹ്സനി, ഇബ്റാഹീം ഖലീല്‍ അഹ്സനി മഞ്ചേശ്വരം, ഹംഷാദ് അഹ്സനി കട്ടത്തടുക്ക എന്നിവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: