Monday, 26 August 2019

ലോറി ബൈക്കിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

കാസര്‍കോട്: ലോറി ബൈക്കിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വരികയായിരുന്നു ലോറിയും ബൈക്കും. 

അപകടത്തില്‍ ലോറിയുടെ മുന്‍ ടയര്‍ നിലത്ത് വീണ ബൈക്കിന്റെ മുകളിലേക്ക് കയറി ഇറങ്ങുകയും ചെയ്തു. ബൈക്ക് യാത്രക്കാരന്റെ കാലിനു ഗുരുതരപരിക്കേറ്റിട്ടുണ്ട്. സംഭവം ഉണ്ടായതോടെ ലോറി ഡ്രൈവര്‍ ഇറങ്ങിയോടി. പരിക്കേറ്റ യാത്രക്കാരനെ നാട്ടുകാരും പോലീസും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


SHARE THIS

Author:

0 التعليقات: