Tuesday, 6 August 2019

നഗരത്തിലെ മൊത്ത വിതരണ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മൊത്ത വിതരണ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. എം.ജി റോഡില്‍ ബദരിയ ബസാറിനടുത്തുള്ള റഹ്മാന്‍ സ്റ്റോറിന്റെ മുകളിലത്തെ നിലയിലുള്ള ഗോഡൗണിനാണ് തീപ്പിടിച്ചത്.ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് പുക ഉയരുന്നത് കണ്ടെതെന്ന് പരിസരവാസികള്‍ പറഞ്ഞു ഫയര്‍ ഫോഴ്‌സ് എത്തുമ്പോഴേക്കും അകത്തുണ്ടായിരുന്ന സാധനങ്ങളില്‍ ഭൂരിഭാഗവും കത്തി നശിച്ചിരിരുന്നു. പെട്ടെന്ന് തീ പടര്‍ന്നു പിടിച്ച് മറ്റുകടകള്‍ കത്തുന്നതിന് മുമ്പായി രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചത് മൂലം വന്‍ ദുരന്തം ഒഴിവായി.

നഗരത്തിലെ ഏറ്റവും വലിയ മൊത്ത വിതരണ സ്റ്റേഷനറി കടയാണ് റഹ്മാന്‍ സ്റ്റോര്‍.
തളങ്കര സ്വദേശികളുടെ ഉടമസ്ഥതയിലാണ് സ്ഥാപനം ഉള്ളത്


SHARE THIS

Author:

0 التعليقات: