Sunday, 11 August 2019

ദുരിതമനുഭവിക്കുന്നര്‍ക്ക് ആശ്വസം പകര്‍ന്ന് സുന്നി നേതാക്കള്‍ ദുരിതാശ്വസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

കാസര്‍ഗോഡ്: പ്രളയം മൂലം വീട് വിട്ടിറങ്ങി വിവിധ ദുരിതാശ്വാസ ക്യാമ്പൂകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ നേതാക്കള്‍ ദുരിതാശ്വസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. 

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലെ പ്രധാന ക്യാമ്പുകളാണ് നേതാക്കള്‍ സന്ദര്‍ശിച്ചത്.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്,എസ് വൈ എസ് ജില്ലാ നേതാക്കളായ  കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സിദ്ദീഖ് സഖാഫി ബായാര്‍, മൂസ സഖാഫി കളത്തൂര്‍, ശാഫി സഅദി ഷിറിയ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് ആവ ളം,  കാഞ്ഞങ്ങാട് സോണ്‍ സാരഥികളായ സത്താര്‍ പഴയ കടപ്പുറം, അശ്‌റഫ് അശ്‌റഫി, മഹ്മൂദ് അംജദി, നൗശാദ് അഴിത്തല തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

ക്യാമ്പ് അധികൃതരുമായി നേതാക്കള്‍ ചര്‍ച്ച  നടത്തി, ക്യാമ്പുകളിലേക്ക്  അത്യാവശ്യമായ സാധനങ്ങള്‍ കൈമാറി. ജില്ലാ എസ് വൈ എസ് സാന്ത്വനത്തിനു കീഴില്‍ വിപുലമായ പദ്ധതികളാണ് പ്രളയ ദുരിതാശ്വാസത്തിനായി ആവിഷ്‌കരിച്ചിട്ടുള്ളത്.
ജില്ല സുന്നി സെന്ററില്‍ കണ്‍ട്രോള്‍ റൂം തുറന്നതിനു പുറമെ വിവിധ സോണുകളില്‍ കളക്ഷന്‍ പോയിന്റുകള്‍ തുറന്നിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: