Thursday, 1 August 2019

ബന്തിയോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി


Related imageഉപ്പള : രണ്ടു കാറുകളിലെത്തി ബന്തിയോട് വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. വ്യാഴാഴ്ച വൈകുന്നേരം ബന്തിയോട് പള്ളിയില്‍ നിന്ന് മഗരിബ് നിസ്‌കരിച്ച് പോകുകയായിരുന്ന സിറിയയിലെ അബൂബക്കര്‍ സിദ്ദിഖിനെയാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള രണ്ടു കാറുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിന്തുടര്‍ന്ന് സുഖതകട്ടയില്‍ വെച്ചാണ് പിടികൂടിയത്. കുമ്പള പോലീസാണ് സംഘത്തെ പിടികൂടിയത്.



SHARE THIS

Author:

0 التعليقات: