Thursday, 8 August 2019

ചേരങ്കൈയില്‍ കടല്‍ക്ഷോഭം രൂക്ഷം; മൂന്ന് വീടുകള്‍ തകര്‍ന്നു

കാസര്‍കോട്: ചേരങ്കൈയില്‍ കടല്‍ക്ഷോഭം രൂക്ഷം, മൂന്ന് വീടുകള്‍ തകര്‍ന്നു. ചേരങ്കൈ സിറാജ് നഗറിലെ ഇബ്രാഹിം, മുരുകന്‍, യശോദ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.

കടല്‍ക്ഷോഭം നേരിടാന്‍ മണല്‍ ചാക്കുകള്‍ കൊണ്ട് തടയണ നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ ചാക്കുകള്‍ കൊണ്ട് ഉണ്ടാക്കിയ തടയണയും കടല്‍ക്ഷോഭത്തില്‍ നശിച്ചു. കടല്‍ക്ഷോഭം രൂക്ഷമായതോടെ ആളുകളെ മാറ്റി താമസിപ്പിച്ചു.

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആര്‍ടിഒ, റവന്യൂ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 


SHARE THIS

Author:

0 التعليقات: