Friday, 9 August 2019

മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ കാസര്‍കോട്ട് ശനിയാഴ്ച സാധനങ്ങള്‍ ശേഖരിക്കും

കാസര്‍കോട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തില്‍ പ്രളയ ദുരിതത്തില്‍ അകപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി കളക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നു. വസ്ത്രം (പുതിയത്), മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് ശേഖരിക്കുന്നത്. 

ഇതിനായി ജില്ലാ പഞ്ചായത്ത് കോംപ്ലക്‌സില്‍ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് വരെയാണ് സാധനങ്ങള്‍ സ്വീകരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- ഫോണ്‍: 9947603420, 9446660037.


SHARE THIS

Author:

0 التعليقات: