Saturday, 24 August 2019

സിപിഎം ഒരിക്കലും വിശ്വാസികള്‍ക്കെതിരല്ല; സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയത ശക്തമായെന്നും കോടിയേരി

തിരുവനന്തപുരം: സിപിഎം ഒരിക്കലും വിശ്വാസികള്‍ക്കെതിരല്ലെന്നും ശബരിമല വിഷയത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുമെന്നും  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ കബളിപ്പിച്ചു.ശബരിമല പ്രശ്നത്തില്‍ പാര്‍ട്ടിക്കെതിരായ നീക്കം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു. ഒരു മതവിശ്വാസത്തിന്റെയും വികാരത്തെ വൃണപ്പെടുത്തില്ല.

പ്രാദേശിക ക്ഷേത്രങ്ങളിലെ ചടങ്ങുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കരുതെന്നും കോടിയേരി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയത കേരളത്തില്‍ ശക്തമാകുകയാണ്. ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണ് ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തുന്നത്. എല്ലാ ആരാധനാലയങ്ങളും വര്‍ഗീയ ശക്തികള്‍ ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നു. വര്‍ഗീയ ശക്തികളില്‍ നിന്ന് ആരാധനാലയങ്ങളെ മോചിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.


SHARE THIS

Author:

0 التعليقات: