Wednesday, 7 August 2019

സൗജന്യ കിണര്‍ജല പരിശോധനയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയും ജെ സി ഐ കൊല്ലം റോയല്‍ ലോമും എസ് വൈ എസ് പഴയാറ്റിന്‍കുഴി യൂണിറ്റും സംയുക്തമായി കൂട്ടിക്കട സാഗര വാട്ടര്‍ സൊല്യൂഷന്റെ സഹകരണത്തോടെ സൗജന്യ കിണര്‍ജല പരിശോധന ക്യാമ്പും ജൈവ പച്ചക്കറി തൈകളും ,വിത്തുകളും ,വിതരണവും ,ബോധവത്കരണ ക്ലാസും പട്ടാണിതങ്ങള്‍ നഗറില്‍  സംഘടിപ്പിച്ചു ... 

എസ് വൈ എസ്  പഴയാറ്റിന്‍ കുഴി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ മിസ്ബാഹിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി ഇരവിപുരം എം എല്‍ എ  എം നൗഷാദ് ഉല്‍ഘാടനം ചെയ്തു .മനുഷ്യാവകാശ സംരക്ഷണ സംഘടനകളില്‍ എന്നും മാതൃക പരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികളുടെ വീടുകളില്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറി തൈകള്‍ വിതരണത്തിനായി കൊണ്ട് വന്നത് അഭിനന്ദനാര്‍ഹമാണെന്ന് എം എല്‍ എ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു . 

എസ് വൈ എസ് കൊല്ലം ജില്ല സെക്രട്ടറി കെ പി മുഹമ്മദ് ഷഫീക് മുസലിയാര്‍ അധ്യക്ഷത വഹിച്ചു .കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് അയത്തില്‍ അന്‍സര്‍ മുഖ്യ പ്രഭാഷണം നടത്തി.

കോര്‍പ്പറേഷന്‍ കയ്യാലക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ എം നൗഷാദ് പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു .കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജെ സി ഐ കൊല്ലം റോയല്‍ ലോം സെക്രട്ടറിയുമായ ഷിബു റാവുത്തര്‍ കിണര്‍ ജല പരിശോധനയുടെ ഫല വിതരണ ഉല്‍ഘാടനവും,ശുദ്ധ ജലം കുടിക്കൂ .. ആരോഗ്യം സംരക്ഷിക്കൂ എന്ന വിഷയത്തില്‍  ബോധവല്‍കരണ ക്ലാസും .നടത്തി ..മുന്‍ ജയില്‍ ഡി ഐ ജി   ബി പ്രദീപ്,  ജെ സി ഐ കൊല്ലം റോയല്‍ ലോം പ്രസിഡന്റ് കിഷോര്‍ കുമാര്‍, എച് ആര്‍ പി എസ് ജില്ലാ രക്ഷാധികാരി ആര്‍ കിഷോര്‍, മൈലാപ്പൂര്‍ ഷൗക്കത്താലി മൗലവി ,കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹികളായ ട്രെഷറര്‍  ജോണ്‍ വര്‍ഗീസ് ,സെക്രട്ടറി മാരായ  പുരുഷോത്തമന്‍,കൊല്ലം സുകു ,ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ സ്റ്റീഫന്‍ ,എന്നിവര്‍ ആശംസ പ്രസംഗം നടത്തി .കൂട്ടിക്കട സാഗര വാട്ടര്‍ സൊല്യൂഷന്‍  ഭാരവാഹികളുടെ നേതൃത്വത്തില്‍ 200 ഓളം വീടുകളിലെ കിണര്‍ജലം സൗജന്യമായി പരിശോധന നടത്തി .പ്രധാനമായും ജലത്തിലെ പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രേജന്‍, ഫ്‌ലൂറൈഡ് ഫോസ്ഫേറ്റു ,ഇരുമ്പ്  ,ക്ലോറൈഡ് ഇവയാണ് പരിശോധന നടത്തിയത് .എസ് വൈ എസ്  പഴയാറ്റിന്‍ കുഴി യൂണിറ്റ് ജനറല്‍ സെക്രട്ടറി മുജീബ് കൊല്ലൂര്‍വിള സ്വാഗതവും ,ഡോക്ടര്‍ സക്കീര്‍ ഹുസൈന്‍ നഗര്‍ പ്രസിഡന്റ് സനൂജ് ബഷീര്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: