Friday, 30 August 2019

കൊങ്കണ്‍ പാതയില്‍ ഇന്ന് രാത്രിയോടെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാവുമെന്ന് റെയില്‍വേ

കാസര്‍കോട്: കൊങ്കണ്‍ പാതയില്‍ ഇന്ന് രാത്രിയോടെ പൂര്‍ണതോതില്‍ ട്രെയിന്‍ ഗതാഗതം ആരംഭിക്കാനാകുമെന്ന് റെയില്‍വേ. മണ്ണിടിഞ്ഞ് വീണ മംഗളൂരു കുലശേഖരയില്‍ 400 മീറ്റര്‍ സമാന്തരപാതയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. പാത ബലപ്പെടുത്തല്‍ ജോലികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. 

മഴ പെയ്തില്ലെങ്കില്‍ ട്രെയിന്‍ ഓടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍. ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോക്മാന്യതിലക് എക്‌സ്പ്രസ് ആയിരിക്കും ആദ്യം സര്‍വീസ് നടത്തുക. അപ്പോഴേക്കും പാത ഗതാഗതയോഗ്യമായില്ലെങ്കില്‍ യാത്രക്കാരെ മംഗളൂരുവില്‍ നിന്നും സൂറത്ത്കല്ലിലേക്ക് എത്തിക്കുവാന്‍ ബദല്‍ സൗകര്യം ഒരുക്കുമെന്നും റെയില്‍വേ അറിയിച്ചു. അവിടെ നിന്നും പ്രത്യേക ട്രെയിനിലാണ് യാത്ര തുടരുക.


SHARE THIS

Author:

0 التعليقات: