Saturday, 31 August 2019

കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കാസര്‍കോട്: കൊങ്കണ്‍ പാതയില്‍ ട്രയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. മംഗളൂരു കുലശേഖരയില്‍ പുതുതായി നിര്‍മ്മിച്ച സമാന്തര പാതയിലൂടെ  ദില്ലി നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ്സ് ആണ് ആദ്യം സര്‍വ്വീസ് നടത്തിയത്. 

സമാന്തര പാതയിലൂടെ പാസഞ്ചര്‍ ട്രെയിനുകള്‍ 20 കിലോമീറ്റര്‍ വേഗതയില്‍ കടത്തിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. 400 മീറ്റര്‍ സമാന്തരപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയോടെ സര്‍വീസുകള്‍ ആരംഭിക്കാനായിരുന്നു റെയില്‍വേയുടെ നീക്കം. എന്നാല്‍, കനത്ത മഴ കാരണം ഇത് നീണ്ടുപോകുകയായിരുന്നു. ട്രാക്കില്‍ മെറ്റല്‍ നിറക്കുന്ന ഗുഡ്‌സ് ട്രെയിന്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ഇന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ട്രെയിന്‍ സര്‍വീസിന് അനുമതി നല്‍കിയത്. 

കൊങ്കണ്‍ പാതയില്‍ മംഗളൂരുവിന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്. തുടര്‍ച്ചയായ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പാതയില്‍ പൂര്‍ണതോതില്‍ യാത്ര പുനരാരംഭിച്ചത്.


SHARE THIS

Author:

0 التعليقات: