Thursday, 1 August 2019

കോട്ടയത്ത് സ്‌കൂളില്‍ വിദ്യാര്‍ഥികളെകൊണ്ട് അധ്യാപകരുടെ കാല് കഴുകി തുടപ്പിച്ചു; സംഭവത്തില്‍ ബാലാവകാശ കമ്മീഷന് പരാതി

കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ വിദ്യാര്‍ഥികളെകൊണ്ട് കാല് കഴുകി തുടപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് പരാതി. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീണ്‍ മോഹനാണ് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകി തുടപ്പിച്ചു എന്ന വാര്‍ത്ത കേരളീയ സമൂഹത്തിന് അപമാനകരമാണ്. സ്വന്തമായി തീരുമാനം എടുക്കാന്‍ പോലും പ്രായമാകാത്ത കുട്ടികള്‍ ഇത്തരം സ്‌കൂളുകളില്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇത് പുറത്തു കൊണ്ടുവരുന്നതെന്ന് പ്രവീണ്‍ പരാതിയില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മാനേജ്മെന്റ്കള്‍ നമ്മുടെ നാടിന്റെ വിദ്യഭാസ സംസ്‌കാരം തകര്‍ക്കും.


ഒപ്പം എല്ലാ മതത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ അവസരമുള്ള സ്‌കൂളില്‍ ഒരു മതത്തിന്റെ ആചാരങ്ങള്‍ അനുസരിച്ചാണ് ഈ പ്രവര്‍ത്തങ്ങള്‍ നടന്നത് എന്നത് കേരളത്തിന്റെ വിദ്യാഭാസ സംസ്‌കാരത്തിന് തന്നെ എതിരാണ്. അവിടെനടന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളുടെ മൗലികമായ ലംഘനമാണന്ന് മനസിലാക്കുന്നു. അതിനാല്‍ ഈ വിഷയത്തില്‍ അരവിന്ദ വിദ്യാമന്ദിരത്തിലെ മാനേജ്‌മെന്റിനെതിരെ അന്വേഷിച്ചു ശക്തമായ നടപടി എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രവീണ്‍ പരാതിയില്‍ പറയുന്നു.




SHARE THIS

Author:

0 التعليقات: