Saturday, 3 August 2019

കോഴിക്കോട്ട് യുവതിക്കുനേരെ ആസിഡ് ആക്രമണം; പിന്നില്‍ ആദ്യഭര്‍ത്താവെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആസിഡ് ഒഴിച്ചശേഷം അക്രമി യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കാരശ്ശേരി ആനയാത്ത് അമ്പല പരിസരത്തുവെച്ചാണ് ആക്രമണമുണ്ടായത്. കാരശ്ശേരി സ്വദേശി സ്വപ്നയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോലി കഴിഞ്ഞ് തിരിച്ചുവരവെയാണ് ആക്രമണമുണ്ടായത്. അക്രമി യുവതിയുടെ ആദ്യഭര്‍ത്താവാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

SHARE THIS

Author:

0 التعليقات: