Wednesday, 7 August 2019

കുമ്പഡാജ സര്‍ക്കിളില്‍ അനുസ്മരണവും ബഹുജന കണ്‍വെന്‍ഷനും ഞായറാഴ്ച

കുമ്പഡാജ: സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന ശറഫുല്‍ ഉലമ  മഞ്ഞനാടി അബ്ബാസ് ഉസ്താദ്, നാരമ്പാടി യൂസുഫ് സഖാഫി അനുസ്മരണവും ബഹുജന കണ്‍വെന്‍ഷനും കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ സജ്ജീകരണവും ആഗസ്റ്റ് 11 ഞായറാഴ്ച( അറഫ ദിനത്തില്‍) രാവിലെ 7 മണി മുതല്‍ കുദിങ്കില സുന്നി സെന്ററില്‍ വെച്ച് നടക്കും. സിറാജ് ക്യമ്പയിന്റെ സര്‍ക്കിള്‍ കോഡിനേഷന്‍ രൂപികരണവും ഉണ്ടാകും. 

കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് മുസ്ലിയാര്‍ സാലുഗോളി പ്രാര്‍ത്ഥന നടത്തും. എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ധീഖ് ഹനീഫി അന്നടുക്കയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ബദിയഡുക്ക സോണ്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി കുമ്പഡാജ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അബൂബക്കര്‍ കാമില്‍ സഖാഫി അന്നടുക്ക അനുസ്മരണ പ്രഭാഷണം നടത്തും. എസ് വൈ എസ് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച പദ്ധതി അവതരിപ്പിക്കും. സജ്ജീകരണ സെഷനില്‍ അബൂബക്കര്‍ സഅദി നെക്രാജെ വിഷയാവതരണം നടത്തും. 

ഇസ്മായില്‍ മുസ്ലിയാര്‍ പരപ്പ,അബ്ദുല്ല സഅദി തുപ്പക്കല്‍, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, ഇബ്രാഹിം മുസ്ലിയാര്‍ പുത്രോടി, പി എ മുഹമ്മദ് മൗലവി പാലഗം, അഷ്‌റഫ് മുനിയൂര്‍, ഉമര്‍ മുനിയൂര്‍, ബഷീര്‍ ചക്കുടല്‍, ശഫീഖ് ഹിമമി മുനിയൂര്‍, മുഹമ്മദ് മുസ്ലിയാര്‍ മുണ്ടക്കാട്, എസ് ഐ മുഹമ്മദ് മാര്‍പ്പിനടുക്ക, ദര്‍ക്കാസ് അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഹുസൈന്‍ സഖാഫി തുപ്പക്കല്‍ സ്വാഗതവും നാസര്‍ മുസ്ലിയാര്‍ കടമ്പ് നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: