Friday, 9 August 2019

മലപ്പുറം നിലമ്പൂര്‍ ഭൂദാനത്ത് വന്‍ ഉരുള്‍പൊട്ടല്‍; നാല്‍പ്പതോളം പേരെ കാണാതായി, ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കാലവര്‍ഷം വയനാടിനൊപ്പം മലപ്പുറത്തും ദുരന്തം വിതക്കുകയാണ്. ഇന്നലെ വൈകുന്നേരം ഭൂതാനം കവളപ്പാറയില്‍ ഉരുള്‍പൊട്ടി ഉണ്ടായത്. വന്‍ ദുരന്തമെന്ന് പുറംലോകം അറിഞ്ഞത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. നിലമ്പൂര്‍ ഭൂതാനം മുട്ടപ്പന്‍കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു 
കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. എത്രപേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുവെന്നുപോലും നിശ്ചയമില്ല. മുപ്പതോളും വീടുകള്‍ തകര്‍ന്നു. വൈദ്യുതി ടെലഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. വീടുകള്‍ നിന്നിടം കലിതുള്ളിയെത്തിയെ 
പെരുവള്ളം തുടച്ചു നീക്കിയിരിക്കുന്നു. റോഡുകള്‍ തകര്‍ന്നതോടെ ദുരന്തമേഖല രക്ഷാപ്രവര്‍ത്തകര്‍ക്കും അപ്രാപ്യമായി.

ഇന്നലെ വൈകീട്ടോടെയായിരുന്നു ഉരുള്‍പൊട്ടല്‍. എന്നാല്‍ പ്രദേശത്തേക്കുള്ള ഗതാഗതസംവിധാനം തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനവും വൈകി. രാവിലെ എടവണ്ണയില്‍ വീട് ഇടിഞ്ഞ് വീണ് 4 പേര്‍ മരിച്ചിരുന്നു. കനത്ത മഴക്കൊപ്പം നിലമ്പൂര്‍ രണ്ടാം ദിവസവും വെള്ളത്തിനടിയിലാണ്. 


80 ഓളം പേര്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുവെന്നതും ആശങ്കയായി തുടരുന്നു. ആദ്യഘട്ടത്തില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്ന് അല്പസമയങ്ങള്‍ക്ക് മുമ്പ് മാത്രമാണ് 
രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞത്. കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായതോടെ 1994 ന്ശേഷം ആദ്യമായി ഉണ്ടായ മാഹാപ്രളയത്തില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം സ്തംഭിച്ചു.


a

SHARE THIS

Author:

0 التعليقات: