Friday, 9 August 2019

മലപ്പുറം എടവണ്ണയില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

മലപ്പുറം: കനത്ത മഴയില്‍ വീട് തകര്‍ന്ന് ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ഉള്‍പ്പടെ നാലു പേര്‍ മരിച്ചു. എടവണ്ണ കുണ്ടുതോട് കുട്ടശ്ശേരി വീട്ടില്‍ യൂനുസ് ബാബു (40), ഭാര്യ മഞ്ചേരി ഹാഫ് കിടങ്ങഴി സ്വദേശി നുസ്‌റത്ത് (35), മക്കളായ ഫാത്തിമ സന (14),ശാനില്‍ (6) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ ശാമി (14)ലിനെ ഗുരുതര പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

എടവണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹോദരന്‍ ശഹീ(12)മിനെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. മരിച്ച യൂനുസ് ബാബു 16 വര്‍ഷമായി മഞ്ചേരിയിലെ ചുമട്ടുതൊഴിലാളിയാണ്.


SHARE THIS

Author:

0 التعليقات: