Saturday, 24 August 2019

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക് ഞായറാഴ്ച സമാപിക്കും.

മഞ്ചേശ്വരം: ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നാലാമത് ഉറൂസ് മുബാറക്ക് പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ ഞായറാഴ്ച സമാപിക്കും. 

ഞായറാഴ്ച രാവിലെ 10 മണിക്ക്് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ജമലുല്ലൈലി കാജൂര്‍, സയ്യിദ് കെ.എസ് ശമീം തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 11 മണിക്ക് നടക്കുന്ന തിദ്കാര്‍ സംഗമത്തില്‍ ഹംസക്കോയ ബാഖവി അല്‍ കാമിലി കടലുണ്ടി പ്രഭാഷണം നടത്തും. 12 മണിക്ക് നടക്കുന്ന തഹ്ലീലിനും പ്രാര്‍ത്ഥന മജ്‌ലിസിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്ഹൂര്‍ തലക്കി നേതൃത്വം നല്‍കും.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മൗലിദ് പാരായണത്തിന് സയ്യിദ് ഇസ്്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഹൈദ്രോസി കില്ലൂര്‍ നേതൃത്വം നല്‍കും. 

വൈകിട്ട് 3 മണിക്ക് നടക്കുന്ന ഹദായ സംഗമത്തിന് സയ്യിദ് അബ്ദുല്ല ഹബീബുറഹ്്മാന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. 4.30ന് നടക്കുന്ന ഖത്തം ദൂആ മജ്‌ലിസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും.

രാത്രി 7 മണിക്ക് നടക്കുന്ന നിഹായ സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാരംഭ പ്രാര്‍ഥന നടത്തും. മളഹര്‍ ചെയര്‍മാന്‍ ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള സുന്നീ ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം. അലികുഞ്ഞി ഉസ്താദ് ശിറിയ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹ്്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തും. 

സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്്‌ലിയാര്‍ മാണി, എ.പി അബ്ദുല്ല മുസ്്‌ലിയാര്‍ മാണിക്കോത്ത്്, സയ്യിദ് അബ്ദുറഹ്്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്്മദ് ജലാലുദ്ദീന്‍ സഅദി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്്‌ലിയാര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സംബന്ധിക്കും


SHARE THIS

Author:

0 التعليقات: