Sunday, 25 August 2019

പ്രവാചകരുടെ സ്നേഹ മാതൃക ജീവിത വെളിച്ചമായി സ്വീകരിക്കണം : താജുശ്ശരീഅ

മഞ്ചേശ്വരം: പ്രവാചകര്‍ പകര്‍ത്തി തന്ന സ്നേഹ മാതൃക ജീവിത വെളിച്ചമായി സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്ധ്യക്ഷന്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്്ലിയാര്‍ പ്രസ്താവിച്ചു. 

മഞ്ചേശ്വരം മള്ഹറില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നാലാമത് ഉറൂസ് മുബാറക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടവരാണ് നാം. ഭൂമിയിലുള്ളവരോട് കരുണചൊരിയാനാണ് പ്രവാചക കല്‍പന. ജനങ്ങള്‍ക്ക് കരുണ ചൊരിയുന്നവര്‍ക്ക് മാത്രമേ അല്ലാഹുവിന്റെ കരുണയുണ്ടാവുക. കരുണയുടെ പര്യായമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍ പ്രവാചകരുടെ സ്നേഹ മാതൃക ജീവിച്ചു കാണിച്ചു തന്ന മഹാനായിരുന്നു എന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.


SHARE THIS

Author:

0 التعليقات: