Thursday, 8 August 2019

മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു

കാസര്‍കോട്: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. ബദിയടുക്ക സ്വദേശി സിറാജുദ്ദീനാണ് കഴുത്തിന് വെടിയേറ്റത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. 


സിറാജുദ്ദീന്‍ എറണാകുളം അമൃത ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. വെടിവെച്ച സംഘം തന്നെ യുവാവിനെ ആദ്യം മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മുങ്ങുകയായിരുന്നു.



SHARE THIS

Author:

0 التعليقات: