Saturday, 3 August 2019

മര്‍കസുല്‍ മൈമനില്‍ അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍:കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും അര പതിറ്റാണ്ട് കാലം കോട്ടക്കുന്ന് ജമാഅത്ത് ഖത്വീബായിരുന്ന ഹാജി കെ.അബ്ദുല്‍ റഹീം മുസ്ലിയാരുടെ ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. വൈകുന്നേരം 5:30ന് നടന്ന മഹ്‌ളറത്തുല്‍ ബദരിയ്യ മജ്‌ലിസിന്‍ സഈദ് സഅദി കോട്ടക്കുന്ന്, സ്വാലിഹ് ജൗഹരി ഗട്ടമനേ നേതൃത്വം നല്‍കി. അബ്ദുല്‍ സലാം സഅദി ബദരിയ്യ നഗര്‍ മുഖ്യപ്രഭാഷണം നടത്തി. സുലൈമാന്‍ സഖാഫി ദേശാങ്കുളം മജ്‌ലിസിന് നേതൃത്വം നല്‍കി. പരിപാടിയില്‍ ഓള്‍ ഇന്ത്യ നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷയില്‍ ന്യൂറോളജിയില്‍ മൂന്നാം റാങ്കും കാര്‍ഡിയോളജിയില്‍ 169-ാം റാങ്കും നേടിയ ഡോ.മുഹമ്മദ് ശമീം, സെക്ടര്‍ സാഹിത്യോത്സവത്തില്‍ കലാപ്രതിഭയായ നിയാസ് ഖാന്‍ ബദര്‍നഗര്‍, സര്‍ഗപ്രതിഭ മിസ്ഹബ് കോട്ടക്കുന്ന് എന്നിവരെ മര്‍കസുല്‍ മൈമന്‍ സ്‌നോഹപഹാരം നല്‍കി അനുമോദിച്ചു.

സയ്യിദ് അശ്‌റഫ് തങ്ങള്‍ മുട്ടത്തോടി നേതൃത്വം നല്‍കി. അബ്ദുള്ള മുസ്ലിയര്‍,കരീം മുസ്ലിയാര്‍,സാജിദ് സഖാഫി മൊഗര്‍, പയ്യക്കി മുഹമ്മദ് ഹാജി, മൂസ ഹാജി മൊഗ്രാല്‍, ഖാലിദ് ആരിക്കാടി, അശ്‌റഫ് പറപ്പാടി, ഹക്കീം ഹാജി, കബീര്‍ മഠം തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: