Tuesday, 27 August 2019

മദ്‌റസ വിദ്യാര്‍ത്ഥികളുടെ സാന്ത്വന യാത്ര മാതൃകയായി

മൊഗ്രാല്‍പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മദ്‌റസത്തുസുന്നിയ്യ: വിദ്യാര്‍ത്ഥികളുടെ സാന്ത്വന യാത്ര മാതൃകയായി.

നാട്ടിലെ രോഗ ബാധിതരെയും പ്രായധിക്യം മൂലം വീട്ടില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച് സാന്ത്വന നല്‍കുകയാണ് യാത്രയുടെ ലക്ഷ്യം.സാന്ത്വന യാത്രയിലൂടെ അല്‍ മദ്‌റസത്തുസുന്നിയ്യ വിദ്യാര്‍ത്ഥികള്‍ പുതു കര്‍മ്മത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.ഇതിലൂടെ രോഗികള്‍ക് സാന്ത്വനത്തിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ചരിത്ര പാഠങ്ങളും ഗുണപാഠങ്ങളും ലഭിക്കാന്‍ കാരണമായി.രോഗ സന്ദര്‍ശനം സാന്ത്വനവും പുണ്യകര്‍മ്മമാണെന്ന മദ്‌റസ പാഠങ്ങളിലെ പ്രാക്ടിക്കല്‍ നല്‍കുകയായിരുന്നു യാത്രയിലൂടെ.

മര്‍കസ് മൈമന്‍ ജനറല്‍ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന്,അല്‍ മദ്‌റസത്തുസുന്നിയ്യ സദര്‍ മുഅല്ലിം അബ്ദുല്‍ സലാം സഅദി,സ്റ്റാഫ് അംഗങ്ങളായ സ്വാലിഹ് ജൗഹരി ഗട്ടമനേ,കരീം മുസ്ലിയാര്‍,നൗഷാദ് മൈമനി,മുനീര്‍ മൈമനി,ജവാദ് മൊഗ്രാല്‍ പുത്തൂരും ചേര്‍ന്നാണ് സാന്ത്വന യാത്രക്ക് നേതൃത്വം വഹിച്ചത്.
           



SHARE THIS

Author:

0 التعليقات: